വിരമിക്കൽ പ്രഖ്യാപനത്തിനിടെ പൊട്ടിക്കരഞ്ഞ് കിവീസ് പേസർ; യുവതാരങ്ങൾക്കായി വഴി മാറികൊടുക്കുന്നു..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരമിക്കൽ പ്രഖ്യാപനത്തിനിടെ പൊട്ടിക്കരഞ്ഞ് കിവീസ് പേസർ; യുവതാരങ്ങൾക്കായി വഴി മാറികൊടുക്കുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 10:36 am IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് പേസർ നീൽ വാ​ഗ്നർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിർണായക തീരുമാനം അറിയിക്കുന്ന വാർത്താസമ്മേളനത്തിൽ 37-കാരൻ കണ്ണീരണിഞ്ഞു. കിവീസിനായി 67 ടെസ്റ്റ് കളിച്ചിട്ടുള്ള വാ​ഗ്നർ റെഡ്ബോൾ ക്രിക്കറ്റിലെ അവരുടെ വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനക്കാരനാണ്. 27 ശരാശരിയിൽ 260 വിക്കറ്റുകളാണ് വാ​ഗ്നർ നേടിയത്. ഇടം കൈയൻ ബൗളർ ടീമിലുണ്ടായിരുന്ന 64 മത്സരങ്ങളിൽ 32ലും കിവീസിനൊപ്പമായിരുന്നു വിജയം. ഈ മത്സരങ്ങളിൽ നിന്ന് മാത്രം 143 വിക്കറ്റുകളാണ് വാ​ഗ്നർ നേടിയത്.

പരിശീലകൻ ​ഗ്യാരി സ്റ്റെഡുമായുള്ള ആശയ വിനിമയത്തിന് ശേഷമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തെ ടീമിൽ പരിഗണിക്കില്ലെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു. സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വെല്ലിം​ഗ്ടണിലെ ആദ്യ മത്സരത്തിൽ വാ​ഗ്നറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടെസ്റ്റിലും താരത്തെ പരി​ഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പേസറുടെ പ്രഖ്യാപനം.

നിങ്ങൾ എല്ലാം നൽകിയ ഒരു ​ഗെയിമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുക എന്ന തീരുമാനം എടുക്കുന്നത് ഏറെ കഠിനമാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാറിനിൽക്കാനുള്ള സമയമാണിത്. ടീമിനെ മുന്നോട്ട് പോകാൻ അതാണ് നല്ലത്. ടീമിലുണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ ഏറെ ആസ്വ​ദിച്ചിരുന്നു. ടീമെന്ന നിലയിൽ നമ്മൾ നേടിയതിനെല്ലാം അഭിമാനമുണ്ട്. എന്റെ കരിയറിലുണ്ടായ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്, ഒപ്പം കളിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്ന.

കരിയറിലുടനീളം ചാലക ശക്തിയായി തന്നെ പിന്തുണച്ച ഭാര്യ ലാനയ്‌ക്കും കുട്ടികൾക്കും നന്ദി പറയുന്നതായും വാ​ഗ്നർ പ്രസ്താവനയിൽ വ്യക്തമാക്കി.ദക്ഷിണാഫ്രിക്കയിലായിരുന്നു വാ​ഗ്നറുടെ ജനനം. പിന്നീട് കിവീസിലേക്ക് കുടിയേറിയ താരം 2008 മുതൽ ഒട്ടാ​ഗോയിൽ ആഭ്യന്തര ക്രിക്കറ്റിന് തുടക്കമിട്ടു. 2012ലാണ് താരം ബ്ലാക്ക് ക്യാപ്സിനായി അരങ്ങേറുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Relive the iconic battle of Modern Era in Tests, it’s Smith vs Wagner. 🔥

– Niel Wagner retires from International cricket…..!!!!pic.twitter.com/6uEE19Ufo4

— Johns. (@CricCrazyJohns) February 27, 2024

“>

 

Tags: INTERNATIONALretirementAnnouncesNeil Wagner
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies