അഞ്ച് പതിറ്റാണ്ടിന് ശേഷം ചന്ദ്രനിലിറങ്ങിയ അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. സോഫ്റ്റ് ലാൻഡിംഗ് സമയത്ത് പേടകം ചരിഞ്ഞുവീണിരുന്നു. ഇതിനിടെയിലാണ് പുതിയ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ സ്വകാര്യ പേടകമായ ഒഡീഷ്യസ് ചന്ദ്രോപരിതലത്തിൽ വശത്തേക്ക് ചരിഞ്ഞ് കിടക്കുകയാണെങ്കിലും നോവ കൺട്രോളിലെ ഫ്ലൈറ്റ് കൺട്രോളറുകളുമായി ഒഡീസിയസ് ആശയവിനിമയം തുടരുന്നുവെന്ന് പേടകം നിർമ്മിച്ച ഹൂസ്റ്റൺ ആസ്ഥാനമായുള്ള ഇൻട്യൂറ്റീവ് മെഷീൻസ് കമ്പനി വ്യക്തമാക്കി. രണ്ട് ചിത്രങ്ങളാണ് കമ്പനി എക്സിൽ പങ്കുവച്ചിരിക്കുന്നത്.
Odysseus continues to communicate with flight controllers in Nova Control from the lunar surface. After understanding the end-to-end communication requirements, Odysseus sent images from the lunar surface of its vertical descent to its Malapert A landing site, representing the… pic.twitter.com/CuCkOVvBqu
— Intuitive Machines (@Int_Machines) February 26, 2024
ലാൻഡ് ചെയ്ത മലപെർട്ട് എ പ്രദേശത്ത് നിന്ന് ഒഡീഷ്യസ് അതിന്റെ ലംബമായ ഇറക്കത്തിനിടെ പകർത്തിയ ചിത്രവും പിന്നാലെ പേടകം മറിഞ്ഞതിന് 35 സെക്കന്റുകൾക്ക് ശേഷവും പകർത്തിയ ചിത്രങ്ങളാണ് ഭൂമിയിലെത്തിയത്.
Odysseus captured this image approximately 35 seconds after pitching over during its approach to the landing site. The camera is on the starboard aft-side of the lander in this phase. 2/5 (26FEB2024 0745 CST) pic.twitter.com/oUcjk3bCqW
— Intuitive Machines (@Int_Machines) February 26, 2024
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് മലപെർട്ട് എ ഗർത്തം. ഇവിടെ ലാൻഡിംഗിന്റെ അവസാന നിമിഷങ്ങളിൽ പേടകവുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ബാക്ക് അപ്പ് ഗൈഡൻസ് സംവിധാനത്തിലേക്ക് മാറിയ പേടകം ലാൻഡിംഗിന് മിനിറ്റുകൾക്ക് ശേഷമാണ് ബന്ധം പുനഃസ്ഥാപിച്ചത്.















