ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 11:39 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണലുംപുറം തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം വ്യാപകമായി ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തുന്നു. കാടിന്റെ ഉൾഭാഗത്തേക്ക് ചാക്കുകളിലാക്കി വലിച്ചെറിഞ്ഞ നിലയിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. പരിസരമാകെ മരുന്ന് കുപ്പികൾ, ഗുളികകൾ, മെഡിക്കൽ ഉപയോഗത്തിനുള്ള വസ്തുക്കൾ എന്നിവ ചിതറിക്കിടക്കുകയാണ്.

പ്രതിദിനം നിരവധി സഞ്ചാരികൾ എത്തുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിന് തൊട്ടടുത്തായാണ് മാലിന്യം തള്ളിയിരിക്കുന്നത്. ദേശീയപാതയോരമായ ഈ പ്രദേശത്ത് ഇതിന് മുമ്പും വിവിധയിനം മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, പുറംപ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ മാലിന്യം തള്ളുന്നത് തടയാൻ തച്ചനാട്ടുകര പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് മതിയായ സുരക്ഷാ സംവിധാനങ്ങളോ നിരീക്ഷണ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ആശുപത്രി മാലിന്യങ്ങൾക്കൊപ്പം നിരവധി പ്ലാസ്റ്റിക് കുപ്പികളും പൊട്ടിക്കിടക്കുകയാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന ഈ കുപ്പികൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ ഗുരുതര ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.

വീടുവീടാന്തരം ബോധവൽക്കരണ പരിപാടികൾ നടത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപ്പെട്ടില്ലെന്ന വിമർശനവും നാട്ടുകാർ ഉന്നയിച്ചു.  മാലിന്യം ആരാണ് ഇവിടെ തള്ളിയതെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യത്തിന് ഭീഷണിയായ ആശുപത്രി മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ, ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമുള്ള മുഴുവൻ പ്രദേശവും ശുചീകരിച്ച് ഭാവിയിൽ ഇത്തരം മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും വിനോദസഞ്ചാര കൂട്ടായ്മ ആവശ്യപ്പെട്ടു.

 

Tags: Eco TourismHospital waste
ShareTweetSendShare

More News from this section

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies