തിരുവനന്തപുരം: കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. രാവിലെ വിഎസ്എസ് സി സന്ദർശിച്ച അദ്ദേഹം വിവിധ ബഹിരാകാശ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗംഗൻയാൻ ദൗത്യാംഗങ്ങളെ പ്രഖ്യാപിക്കുകയും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ പരിപാടിയുടെ ഭാഗമായി. പതിനായിരക്കണക്കിന് ജനങ്ങളാണ് സമാപന ചടങ്ങിൽ പങ്കെടുക്കാൻ സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെ തമിഴ്നാട്ടിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച മഹാരാഷ്ട്രയിലേക്ക് തിരിക്കും.