ഒരു യുവനടിയുടെ ധാർഷ്ട്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഹൈദരാബാദ് ബൻജാര ഹിൽസിൽ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനുവാണ് ഇതിലെ പ്രധാന കഥാപാത്രം. ബൻജാര ഹിൽസിൽ റോംഗ് സൈഡിലൂടെ വാഹനമോടിച്ച നടിയുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത ഹോം ഗാർഡിനെ ഇവർ ചീത്ത വിളിക്കുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമാണ് വീഡിയോ. ആഢംബര കാറിലെത്തിയ ഇവർ തന്റെ വഴി തടഞ്ഞെന്ന പേരിലാണ് ഹോം ഗാർഡിനെ കൈയേറ്റം ചെയ്തത്.
കണ്ടുനിന്നവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നടി ആക്രമണം തുടർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം വീഡിയോയിൽ പകർത്തിയ ട്രാഫിക് ഹോം ഗാർഡിനെ അവർ ശാരീരികമായി ആക്രമിച്ചതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. തുടർന്ന് സൗമ്യ ഹോം ഗാർഡിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി ഫോൺ തട്ടിയെടുത്തു.
മർദ്ദനത്തെ തുടർന്ന് ട്രാഫിക് ഹോം ഗാർഡ് ബഞ്ചാരഹിൽസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണത്തിന്റെ വീഡിയോ തെളിവുകളും ഇയാൾ പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അതിവേഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
వచ్చిందే రాంగ్ రూట్.. అడిగితే హోమ్ గార్డ్ బట్టలు చింపిన లేడీ
బంజారాహిల్స్ – ట్రాఫిక్ హోమ్ గార్డ్ పై మహిళ వీరంగం. జాగ్వర్ కార్లో రాంగ్ రూట్లో రావడమే కాకుండా అడ్డుకున్న హోంగార్డుపై బూతులు తిడుతూ అతని బట్టలు చింపి దాడి చేసిన మహిళ. కేసు నమోదు చేసిన పోలీసులు. pic.twitter.com/xYvWnndmo1
— Telugu Scribe (@TeluguScribe) February 25, 2024
“>















