ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ. 17,300 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. തിരുനെൽവേലിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.
തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ കപ്പലിന്റെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിക്കും. കൊച്ചിൻ ഷിപ്യാർഡിലെ പരിപാടിയിൽ പ്രധാനമന്ക്രി ഓൺലൈനായി പങ്കെടുക്കും. മധുരയിൽ ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് എംഎസ്എംഇ സംരംഭകരെയും വ്യവസായികളെയും അദ്ദേഹം അഭിസംബോധന ചെയ്യും.
മധുരയിലെ പ്രശസ്തമായ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥനകൾ നടത്തിയിരുന്നു. ദ്വദിന തമിഴ്നാട് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ ഊഷ്മളമായ വരവേൽപ്പായിരുന്നു ലഭിച്ചത്. 67 കിലോഗ്രാം തൂക്കമുള്ള മഞ്ഞൾമാലയാണ് അദ്ദേഹത്തിന് ഈറോഡ് സ്വദേശികൾ കാത്തുവച്ചിരുന്നത്. തുടർന്ന് എംഎസ്എംഇകൾക്കായി ടിവിഎസ് ഓപ്പൺ മൊബിലിറ്റി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
#WATCH | Prime Minister Narendra Modi visits and offers prayers at Meenakshi Amman Temple in Madurai, Tamil Nadu. pic.twitter.com/aX5xhJpGfx
— ANI (@ANI) February 27, 2024
പല കാറുകളിലും മറ്റ് വാഹനങ്ങളിലും ഇന്ത്യയിലെ എംഎസ്എംഇകൾ നിർമ്മിക്കുന്ന ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ നിരവധി അവസരങ്ങളാണ് സംരംഭകർക്കായുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെയും സംരംഭകരുടെയും ഭാവിയാണ് ഇന്ത്യയുടെ ഭാവിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















