തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നാളെകൂടി. മാർച്ച് ഒന്ന് വെള്ളിയാഴ്ച കൂടി റേഷൻ വിതരണം ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. ആധാർ സെർവറിലുണ്ടായ തകരാറ് മൂലം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ-പോസ് മെഷീനിലെ തകരാർ കാരണം ഇന്നലെയും റേഷൻ വിതരണം മുടങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് നാളത്തേക്ക് കൂടി റേഷൻ വിതരണം നീട്ടിയത്.