മുംബൈ ഇന്ത്യൻസിന്റെ കീറോൺ പൊള്ളാർഡ്.. അതാണ് വയനാട്ടുകാരി സജന സജീവൻ. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെ അവസാന പന്തിൽ സജന പായിച്ച സിക്‌സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. മികച്ച ഔൾറൗഡറായ താരം ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ളത്. പാട്ടിലും താൻ പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 29-കാരി. സമൂഹമാദ്ധ്യമങ്ങളിലും ഇതിന്റെ വീഡിയോ വൈറലാണ്.
View this post on Instagram
“>
മുംബൈ ഇന്ത്യൻസ് ആരാധകരുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടയിലാണ് സംഭവം. കാണികളിൽ ഒരാളായ മലയാളി അമൃത പ്രതീക്ഷ എന്ന വ്യക്തിക്കൊപ്പമാണ് താരം പാടിത്തകർക്കുന്നത്. ഈ വീഡിയോ മുംബൈ ഇന്ത്യൻസ് അവരുടെ ഒഫീഷ്യൽ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
മലയാളികളാരെങ്കിലും ഉണ്ടോയെന്നും കലാഭവൻ മണിയെ ഇഷ്ടമാണോയെന്നും ചോദിച്ച സജന, ‘ചാലക്കുടി ചന്തയ്‌ക്ക് പോകുമ്പോൾ ചന്ദനത്തോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ,’ എന്ന നാടൻപാട്ടാണ് പാടിയത്. വേദിയിലുള്ള മറ്റ് മുംബൈ താരങ്ങളും പാട്ട് ആസ്വദിക്കുന്നത് കാണാം.