ബെംഗളൂരു: ഭക്ഷണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കഫേയിലെ മൂന്ന് ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. ജീവനക്കാരിൽ ഒരാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലകളിലൊന്നാണ് രാമേശ്വരം കഫേ.