ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത ബോംബ് സ്‌ഫോടനം എൻഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടനം നടന്ന സ്ഥലം എൻഐഎ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിക്കും. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് നേരത്തെ കർണാടക സർക്കാർ സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് കഫേയിൽ സ്‌ഫോടനം നടന്നത്. കഫേയിലെ മൂന്നുജീവനക്കാർ ഉൾപ്പടെ ഒമ്പത് പേർക്ക് പരുക്കേറ്റിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് ബോംബ് സ്‌ഫോടനമാണെന്ന് കണ്ടെത്തിയത്. പോലീസ് പങ്കുവച്ച സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വയ്‌ക്കുന്നത് വ്യക്തമാണ്.















