തൃശൂർ: ടോറസ്് ബസ് തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പഴഞ്ഞി സ്വദേശിനിയും എംഡി കോളേജ് വിദ്യാർത്ഥിനിയുമായ അപർണ്ണയാണ് മരിച്ചത്. ചൊവ്വന്നൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സഹപാഠിക്കൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം.
കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന അപർണ്ണയെ പിന്നിൽ നിന്ന് വന്ന ടോറസ്സ് ഇടിച്ചിടുകയായിരുന്നു. ബൈക്ക് മറിഞ്ഞ് സഹപാഠിയും അപർണയും റോഡിൽ വീണു. സഹപാഠി റോഡിന് അപ്പുറത്തേക്കാണ് വീണത്. അപകടത്തിന് ശേഷം ടോറസ്സ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.