കാണാതാകുന്ന യുവാക്കൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ ; സമീപത്ത് സിറിഞ്ചുകൾ : ഒന്നര മാസത്തിനിടെ മരിച്ചത് നാല് യുവാക്കൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാതാകുന്ന യുവാക്കൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ ; സമീപത്ത് സിറിഞ്ചുകൾ : ഒന്നര മാസത്തിനിടെ മരിച്ചത് നാല് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 08:05 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ആശങ്ക . ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് സിറിഞ്ചടക്കം കണ്ടെടുത്തിട്ടുണ്ട് . 20 ദിവസത്തിനിടെ മൂന്നു യുവാക്കളാണ് അമിത ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്

ചൊവ്വാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷാനിഫാണ് വടകരയിൽ ലഹരിക്കടിപ്പെട്ട് മരിച്ച അവസാനത്തെ ആൾ.ഷാനിഫിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഭാര്യ വടകര പൊലീസിൽ പരാതി നൽകിയിരുന്നു.പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലം ഷാനിഫിനുണ്ടായിരുന്നെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു .വടകര ജെടി റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് ഓട്ടോയിലെ പിൻസീറ്റിൽ മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു ഷാനിഫിന്റെ മൃതദേഹം. സമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സിറിഞ്ചും കണ്ടെത്തി.

ഏപ്രിൽ 11നാണ് ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെ അമിതമായി ലഹരിവസ്തു ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത് . കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തിൽ യുവാക്കൾ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായി. മൃതദേഹത്തിന് സമീപത്തുനിന്നും എട്ടോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്.

മാർച്ച് 20ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകൾ കണ്ടെത്തി .കഴിഞ്ഞ ഡിസംബറിൽ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 2 പേർ മരിച്ച സംഭവം ലഹരിയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.അഞ്ച് മാസത്തിനിടെ എട്ടു യുവാക്കളാണ് വടകര മേഖലയിൽ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത്. ഇവരിൽ മിക്കവരുടെയും സമീപത്തു നിന്നും സിറിഞ്ചും കണ്ടെത്തി.

പൊലീസിനെയും ആന്റി നർക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കിയാണ് വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം.

Tags: DRUGMafia
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies