ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ക്യാപ്റ്റൻ കൂൾ മറുപടി നൽകിയത്. കഴിഞ്ഞ സീസണിൽ പരിക്ക് വലച്ചെങ്കിൽ ഈ സീസണിൽ പൂർണ ആരോഗ്യവാനായാണ് ധോണി കളത്തിലിറങ്ങുക.
പുത്തൻ സീസൺ തുടങ്ങാനാരിക്കെ താരം പരിശീനവും ആരംഭിച്ചിട്ടുണ്ട്. ഇതാകും താരത്തിന്റെ അവസാന സീസൺ എന്നാണ് ആരാധകരും കരുതുന്നത്. എന്നാൽ ധോണിയുടെ ഭാവി സംബന്ധിച്ച് നിർണായക വിലയിരുത്തൽ നടത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തായ പരംജിത്ത് സിംഗ്. 2024 അവന്റെ അവസാന സീസണാകുമെന്ന് ഞാൻ കരുതുന്നില്ല.
42-കാരനായ ധോണി ശരീരിക ക്ഷമത ഇപ്പോഴും നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. വരുന്ന അടുത്ത സീസണുകളിലും അവൻ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്- പരംജിത്ത് സിംഗ് പറഞ്ഞു.
“Dhoni will play one more season after IPL 2024”
~ MS Dhoni’s friend Paramjit Singh pic.twitter.com/zwJY0WjML2
— Div🦁 (@div_yumm) March 1, 2024
“>