തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടൽമുറിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ടെക്നോപാർക്ക് ഐക്കൺ കമ്പനി ജീവനക്കാരനായ നിഖിൽ ആന്റണിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിനിയാണ്.
തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പെൺസുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. പെൺസുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്.