എറണാകുളം: മലപ്പുറത്ത് മാത്രം ഓടിക്കുന്ന സ്കൂട്ടറിന് എറണാകുളം ജില്ലയിൽ പിഴ. എറണാകുളത്തെ പോലീസാണ് പിഴയീടാക്കി നോട്ടീസ് അയച്ചത്. നിലമ്പൂരിലെ അദ്ധ്യാപികയായ നുസൈബയുടെ പേരിലായിരുന്നു സ്കൂട്ടർ. വാങ്ങിയതിന് ശേഷം ഇതുവരെ സ്കൂട്ടർ എറണാകുളം ജില്ലയിലേക്ക് കൊണ്ട് പോയിട്ടില്ലെന്നാണ് നുസൈബ പറയുന്നത്.
എം പരിവാഹൻ ആപ്പിൽ പരിശോധിച്ചപ്പോഴായിരുന്നു സത്യാവസ്ഥ മനസിലായത്. ജനുവരി 12ന് പിഴ ചുമത്തിയായി നിയമലംഘന റിപ്പോർട്ട് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. നോട്ടീസിൽ നൽകിയിരിക്കുന്ന ചിത്രവും വ്യക്തത ഇല്ലാത്തതാണ്. ഇത് സംബന്ധിച്ച് എംവിഡിക്ക് മെയിൽ വഴി പരാതി നൽകിയിട്ടും ഇതുവരെയും മറുപടി ലഭിച്ചില്ലെന്നാണ് വാഹനത്തിന്റെ ഉടമ പറഞ്ഞത്.