കുടുംബത്തിന് ചെലവിന് കൊടുക്കാൻ പണമില്ല, ഇനിയും ബുദ്ധിമുട്ടിക്കരുത്; വികാരാധീനനായി സന്തോഷ് ട്രോഫി പരിശീലകൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബത്തിന് ചെലവിന് കൊടുക്കാൻ പണമില്ല, ഇനിയും ബുദ്ധിമുട്ടിക്കരുത്; വികാരാധീനനായി സന്തോഷ് ട്രോഫി പരിശീലകൻ

ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 10:33 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷൻ മുടങ്ങിയതോടെ പ്രതിഷേധവുമായി സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലൻ. ഫേസ്ബുക്കിലൂടെയാണ് സ്‌പോർട്‌സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ച് സതീവൻ ബാലൻ രംഗത്തെത്തിയത്. കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുക്കാനായി അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചെലവിന് കൊടുക്കാൻ സാധിക്കുന്നില്ലെന്ന് പരിശീലകൻ ഫേസ്ബുക്കിൽ കുറിച്ചു. 1999ൽ പരിശീലകനായി സ്‌പോർട്‌സ് കൗൺസിലിന്റെ ഭാഗമായ സതീവൻ ബാലൻ 2021 ഏപ്രിലിൽ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലാണ് വിരമിച്ചത്.

സതീവൻ ബാലന്റെ വൈകാരികമായ കുറിപ്പ്

കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്‌ക്കും വേണ്ടി ജോലി ചെയ്യുന്നു. നിരവധി നേട്ടങ്ങളും നേടി കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിയ്‌ക്കാത്ത സ്ഥിതിയാണ് !. കേരളത്തിന് രാജ്യത്തിനകത്തും പുറത്തും പേരും പെരുമയും ഉണ്ടാക്കി കൊടുക്കുന്നത് ഇവിടുത്തെ കായികമേഖലയിൽ ഉള്ളവരും കലാസംസ്‌കാരിക മേഖലയിലുള്ളവരുമാണ്. സർവ്വീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ…. കേരളത്തിന് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്ത കായിക താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് ആനുകൂല്യങ്ങളും, ശമ്പളവും പെൻഷനും നൽകാൻ മാത്രം കാശില്ല ! മാർച്ച് 2 ആയി, കഴിഞ്ഞ മാസത്തെ പെൻഷൻ കിട്ടിയിട്ടില്ല…..! സന്തോഷ് ട്രോഫി കേരളത്തിൽ കൊണ്ട് വരാൻ അരുണാചലിലെ തണുപ്പിലും മഴയത്തും മല്ലടിക്കുമ്പോൾ നാട്ടിൽ കുടുംബത്തിന് ചിലവിന് കൊടുക്കാൻ സാധിക്കുന്നില്ല. (കുട്ടികളെ പരിശീലിപ്പിക്കുന്ന പണിയായതു കൊണ്ട് കോടികൾ സമ്പാദിയ്‌ക്കാൻ സാധിച്ചിട്ടില്ല, നേട്ടങ്ങൾ മാത്രമെ കിട്ടിയുള്ളൂ ) മെസിയും അർജന്റീനയും വന്നാൽ ഇതിന് പരിഹാരമുണ്ടാകുമോ!? അവരെ കൊണ്ടുവരാൻ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയാൻ കാശുണ്ടാക്കുന്ന തിരക്കിലാണ് അധികാരികൾ …. (അർജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിച്ച ഒരു രാജ്യത്തും മെസി ഇതുവരെ കളിച്ചിട്ടില്ല …. ഉള്ള സ്റ്റേഡിയങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് നല്ല രീതിയിൽ Technique പഠിക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കിയെടുക്കാൻ സാധിക്കുന്നില്ല . പെൻഷന് പുറമെ ഇപ്പോഴും പണിയെടുത്ത് കിട്ടുന്ന കാശും കൊണ്ട് കുടുംബം നോക്കുന്നവനാണ്…ഇനിയും ബുദ്ധിമുട്ടിയ്‌ക്കരുത്!

 

Tags: PensionSports Councilsatheevan balan
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies