കൊൽക്കത്ത: അക്രമവും അശാന്തിയും നടമാടുന്ന സന്ദേശ്ഖാലിയിൽ നിന്ന് ഭരണകൂട ഭീകരതയുടെ വാർത്തകളാണ് ദിനംതോറും പുറത്ത് വരുന്നത്. ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബംഗാൾ പോലീസ് കസ്റ്റഡിയിലെടുത്തു. ബോർഡ് പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുൻപാണ് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തത്. വിവരം പുറത്ത് വന്നതൊടെ എബിവിപി പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പെൺകുട്ടിക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുങ്ങിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത ബംഗാൾ പോലീസിന്റെ നടപടിയെ വിമർശിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്ത് വന്നു. ”സന്ദേശ്ഖാലി, ഷെയ്ഖ് ഷാജഹാന്റെ ഗുണ്ടകളുടെ അതിക്രമത്തിനെതിരെ പോരാടുകയാണ്, അതേസമയം ഒരു സ്ത്രീ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്ത്, മമത ബാനർജി സർക്കാരിന്റെ നിസ്സംഗതയുടെ ഭയാനകമായ കഥകൾ ഉയർന്നുവന്നിട്ടുണ്ട്. വായിച്ചു കണ്ണീരൊഴുക്കുക” . പെൺകുട്ടിയുടെ അറസ്റ്റിന്റെ വാർത്ത പങ്കുവെച്ച് അദ്ദേഹം എക്സിൽ എഴുതി.
As #Sandeshkhali battled against the atrocities that were committed by TMC goon Sheikh Shahjahan, horrific tales of Mamata Banerjee government’s apathy, have come to the fore, in a State, whose Chief Minister is a woman. Read and weep. https://t.co/tCxVDznjH8
— Amit Malviya (@amitmalviya) March 4, 2024
ഭൂമി തട്ടിപ്പ്, കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ദിവസങ്ങൾക്ക് മുൻപാണ് അറസ്റ്റ് ചെയ്തത്. ഏറെ കോളിളക്കങ്ങൾക്കും ജുഡീഷ്യൽ ഇടപെടലുകൾക്കും ശേഷമായിരുന്നു അറസ്റ്റ്. ഒരു മാസത്തോളം ഒളിവിലായിരുന്നു ഇയാൾ. ഷാജഹാൻ ഷെയ്ഖിനെയും കൂട്ടാളികളേയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ പ്രതിഷേധത്തിലായിരുന്നു.