2024 സീസണ് മുന്നോടിയായി പുത്തൻ ജേഴ്സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. യുസ്വേന്ദ്ര ചാഹലാണ് രസകരമായൊരു വീഡിയോയിലൂടെ ജേഴ്സി അവതരിപ്പിച്ചത്. കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് രാജസ്ഥാൻ റോയൽസിന്റെ അവകാശ വാദം.എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉണ്ടാവുന്നത്. ജഴ്സിയിൽ പുള്ളികളുടെ മാറ്റം മാത്രമാണുള്ളതെന്നാണ് അവരുടെ വാദം. പഴയ നിറങ്ങളിൽ നിന്ന് മാറ്റമില്ലെന്നും അവർ പറയുന്നു.
ചാഹൽ ഡിസൈൻ ചെയ്യുന്ന ജേഴ്സി വേണ്ടെന്ന് വയ്‌ക്കുകയും പുതിയൊരണ്ണം ടീം തന്നെ ഡിസൈൻ ചെയ്യുന്നതുമാണ് വീഡിയോ. മിനിട്ടുകൾ മാത്രമുള്ള ജഴ്സിയിൽ സന്ദേശമായി ജോസ് ബട്ലറും ക്യാപ്റ്റൻ സഞ്ജുവും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. എന്തായാലും റീൽ വൈറലായിട്ടുണ്ട്.
രാജസ്ഥാന്റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ചാണ് ജഴ്സി പുറത്തിറക്കിയതെന്നാണ് ടീമിന്റെ വാദം.രാജസ്ഥാൻ പോരാളികളുടെ പോരാട്ട വീര്യവും രാജസ്ഥാനിലെ നിർമ്മിതികളുടെ പൈതൃകവും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
RAJASTHAN ROYALS JERSEY FOR IPL 2024.!!!
Did you like it…🤔🤔#IPL2024 #WPL2024pic.twitter.com/4V20VkQV3R
— SHAD (@Shadhashmi1998) March 4, 2024
“>