ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഓസ്ട്രേലിയൻ താരം എല്ലിസെ പെറിയുടെയും ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും അത്യുഗ്രൻ ബാറ്റിംഗ് മികവിൽ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ആർ.സി.ബി വനിതകൾ പടുത്തുയർത്തിയത്.
ഇതിനിടെ എല്ലിസെ പെറിയുടെ ഒരു കൂറ്റൻ സിക്സ് പതിച്ച് ഗ്യാലറിയിൽ പരസ്യത്തിനായി എത്തിച്ച കാറിന്റെ ഗ്ലാസും തകർന്നു. 19-ാം ഓവറിലാണ് ദീപ്തി ശർമ്മയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതിർത്തി വര കടത്തിയത്. കാറിന്റെ പിന്നിലെ വിൻഡോ ഗ്ലാസാണ് തകർന്നത്. ആരാധകരടക്കം സ്തംബദരായ നിമിഷമായിരുന്നു അത്.
ആര്‍സിബിക്കായി ക്യാപ്റ്റന്‍ സ്മൃതി മന്ഥന (80) എലിസെ പെറി (58) എന്നിവരാണ് ടോപ് സ്കോറർമാർ. 37 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും നാല് സിക്‌സുമടക്കമാണ് പെറി 58 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിൽ യുപി വാരിയേഴ്സ് 14 ഓവറിൽ 5ന് 125 എന്ന നിലയിലാണ്. ദീപ്തി ശർമ്മയും പൂനം കെംനാറുമാണ് ക്രീസിൽ.
For every gully cricketer who has broken windows of houses this is a dream to see the window of the car in stands get shattered.
What a freaking strike. #EllysePerry #RCB pic.twitter.com/Bc3andSqXX
— Anurag Rekhi (@Dravidict) March 4, 2024
“>