കൊച്ചി: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാകും ഫ്ലാഗ് ഓഫ് നടത്തുക. ജനപ്രതിനിധികളും മറ്റ് അതിഥികളും ചടങ്ങിൽ പങ്കെടുക്കും.
ദിവ്യാംഗ കുട്ടികളുമായാകും ആദ്യ ട്രെയിൻ ആലുവയ്‌ക്ക് പുറപ്പെടുക. പിന്നാലെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും. ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെ ചെലവാകുന്ന 60 തന്നെയാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറയിലേക്കും ഏർപ്പെടുത്തിയിരിക്കുന്നത്.
കേരള തനിമ പ്രകടമാകും വിധത്തിലാണ് സ്റ്റേഷന്റെ നിർമ്മാണം. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടനെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.