പാകിസ്താൻ ക്രിക്കറ്റിൽ ഒരു പേസർ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് യുവ പേസർ നസീം ഷാ. ഏഷ്യാ കപ്പിൽ തോളിന് പരിക്കേറ്റ താരത്തിന് ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. പരിക്കിൽ നിന്ന് മുക്തനായ താരം ഇപ്പോൾ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുകയാണ്. ക്രിക് വിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം പാകിസ്താൻ ക്രിക്കറ്റിലെ അവസ്ഥയെക്കുറിച്ച് തുറന്നടിച്ചത്.
പാകിസ്താനിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പ്രമുഖ ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരു താരം മികച്ച പ്രകടനം കാഴ്ചവച്ചാൽ, ചില പ്രമുഖർക്ക് ഭയമാകും. അവർക്ക് അടുത്ത മത്സരത്തിൽ അവസരം ലഭിക്കുമോ ഇല്ലയോ എന്ന്. എല്ലാ പേസർമാരിലും ഒരു ഭയമുണ്ട്. അതുകൊണ്ടാണ് ആരും വിശ്രമം എടുക്കാത്തത്.
പാകിസ്താനിൽ വിശ്രമം എന്നാൽ REST IN PEACE എന്നാണ് അർത്ഥം- നസീം ഷാ പറഞ്ഞു. നേരത്തെ തന്നെ പാകിസ്താൻ ടീമിലെ ഗ്രൂപ്പിസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.ഏഷ്യാ കപ്പിൽ നസീം ഷാ ഇല്ലാതെയ പാകിസ്താൻ പേസ് നിര ദുർബലമായിരുന്നു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പരമ്പരകളും തോറ്റിരുന്നു.