സർവ്വകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം…

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 47,760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 25 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,970 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,955 രൂപയാണ് വില.

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നത്തെ വിപണിവില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണിവില 103 രൂപയാണ്.

Share
Leave a Comment