തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഇടതുമുന്നണിക്കുള്ളിൽ അതൃപ്തി. മുന്നണി യോഗത്തിൽ ആർജെഡിയാണ് വിമർശനം ഉന്നയിച്ചത്. കേരളത്തിലെ കലാലയങ്ങളിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. എസ്എഫ്‌ഐക്ക് സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും ആർജെഡി വ്യക്തമാക്കി. വിഷയത്തിൽ മറുപടി നൽകാൻ മുഖ്യമന്ത്രി മുന്നണി യോഗത്തിലും തയ്യാറായില്ല
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. എസ്എഫ്‌ഐയുടെ അക്രമ രാഷ്‌ട്രീയത്തിന്റെ ഒടുവിലെ ഇരയാണ് സിദ്ധാർത്ഥ്. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന ആരോപണം ശക്തമായുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.















