തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇതോടെ സർവ്വകാല റെക്കോർഡിലെത്തി നിൽക്കുകയാണ് സ്വർണവില. ഇന്ന് 400 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിവണി നിരക്ക് 48,600 രൂപയാണ്. ഒരാഴ്ചയ്ക്കിടെ 2,520 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 50 രൂപ വർദ്ധിച്ച് 6,075 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി നിരക്ക് നിരക്ക് 5,040 രൂപയാണ്.
വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയുമാണ്.