ചെന്നൈ: 2000 കോടിരൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന തമിഴ്സിനിമ നിർമാതാവ് ജാഫർ സാദിഖിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവൻ എന്നാണ് എൻസിബി ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനുമായി അടുത്ത ബന്ധമുള്ളയാളാണ് ജാഫർ സാദിഖ്.
അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയുടെ തലവനായ ജാഫർ സാദിഖിനെ കുറിച്ച് 5 കാര്യങ്ങൾ
- ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ “മാസ്റ്റർ മൈൻഡ് ആൻഡ് കിംഗ്” എന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ജാഫർ സാദിഖിനെ വിശേഷിപ്പിച്ചത്. 2000 കോടി രൂപയുടെ മയക്കുമരുന്നാണ് ഇയാൾ കടത്തിയത്.
- 2010ൽ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച ജാഫർ സാദിഖ് ഡിഎംകെയുടെ എൻആർഐ വിഭാഗത്തിന്റെ ചെന്നൈ വെസ്റ്റ് ഓഫീസ് ഓർഗനൈസറായിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തുമായി എൻസിബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദിവസങ്ങൾക്ക് മുൻപാണ് സാദിഖിനെ ഡിഎംകെ പുറത്താക്കിയത്.
- തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി രാഷ്‌ട്രീയക്കാരുടെയൊപ്പമുള്ള ഇയാളുടെ ഫോട്ടോകൾ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ പുറത്ത് വിട്ടിരുന്നു.
- സോഷ്യൽ മീഡിയ പ്രൊഫൈൽ പ്രകാരം ജെഎസ്എം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ സാദീഖ് റിയൽ എസ്റ്റേറ്റ് ബിസിനസിലും നടത്തിയിരുന്നു.
- ജെഎസ്എം പിക്‌ചേഴ്‌സിന്റെ ബാനറിൽ ഇരൈവൻ മിഗ പെരിയവൻ, മായാവലൈ, മാംഗൈ തുടങ്ങിയ മൂന്ന് സിനിമകൾ സാദിഖ് നിർമ്മിച്ചിട്ടുണ്ട്, നാലാമത്തെ സിനിമ – വിആർ 07 – ഈ മാസം പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്.
டெல்லியில், சுமார் 2,000 கோடி மதிப்புள்ள போதைப் பொருள்களைக் கடத்த முயன்ற கும்பல், போதைப் பொருள் தடுப்புப் பிரிவு அதிகாரிகளால் கைது செய்யப்பட்டுள்ளது. விசாரணையில், இவர்கள் தமிழகத்தைச் சேர்ந்தவர்கள் என்றும், இந்தக் கும்பலின் தலைவனாகச் செயல்பட்டவர், திமுகவின் சென்னை மேற்கு மாவட்ட… pic.twitter.com/n8mJNDnPqd
— K.Annamalai (மோடியின் குடும்பம்) (@annamalai_k) February 25, 2024















