ധരംശാല: ആരാധകർക്ക് ആശങ്കയായി രോഹിത് ശർമ്മയുടെ പരിക്ക്. പുറം വേദനയെ തുടർന്ന് ധരംശാല ടെസ്റ്റിലെ മൂന്നാം ദിനത്തിൽ രോഹിത് കളത്തിലിറങ്ങിയില്ല. ഉപനായകൻ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിച്ചത്. ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ എക്സിൽ അറിയിച്ചിരുന്നു. അഞ്ചു മത്സരങ്ങളിൽ ആദ്യമായാണ് രോഹിത് ടെസ്റ്റിന്റെ ഒരു ദിനം രോഹിത് ശർമ്മയ്‌ക്ക് നഷ്ടമാകുന്നത്.അതേസമയം പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ താരമെത്തിയിരുന്നു.
ഐപിഎല്‍ 2024 സീസണും ട്വന്‍റി 20 ലോകകപ്പും വരാനിരിക്കേ നായകന് പരിക്കേറ്റത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം രോഹിത്തിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യം വ്യക്തമല്ല. ധരംശാലയിലെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് സെഞ്ച്വറി നേടിയ പിന്നാലെയാണ് രോഹിത്തിനെ പുറം വേദന അലട്ടിയത്. പരമ്പരയിൽ 400 റൺസിലേറെ സ്കോർ ചെയ്യാൻ രോഹിത്തിന് കഴിഞ്ഞു.