ഐപിഎല്ലിന് ഒരുങ്ങുന്ന ചെന്നൈയ്‌ക്ക് കനത്ത തിരിച്ചടി. ഡെവോൺ കോൺവെയ്‌ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരത്തിന് കൂടി പരിക്ക്. പേസ് ആക്രമണം നയിക്കുന്ന ശ്രീലങ്കൻ താരം മതീഷ പതിരനയ്‌ക്കാണ് പരിക്കേറ്റത്. കോൺവെയ്‌ക്ക് തുടക്കത്തിലെ ചില മത്സരങ്ങൾ നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാൽ പതിരനയുടെ കാര്യം വ്യക്തമല്ല.
ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ നിന്ന് താരം പുറത്തായി. പേശി വലിവിനെ തുടർന്നാണ് താരം പുറത്തായത്. ഗ്രേഡ് വൺ പരിക്കായതിനാൽ ഗുരുതരമായേക്കില്ലെന്നാണ് സൂചന. നിലവിൽ 1-1ന് സമനിലയിലാണ് പരമ്പര.
താരം ഈ പരമ്പരയിൽ 150 കിലോ മീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞിരുന്നു. അതേസമയം പരിക്കിന്റെ കൂടുതൽ വിശദാശംങ്ങൾ ലങ്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല. മാർച്ച് 22ന് ഐപിഎൽ തുടങ്ങാനിരിക്കെയാണ് ചെന്നൈയ്‌ക്ക് തിരിച്ചടിയായത്. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ആർ.സി.ബിക്ക് എതിരെയാണ് ഉദ്ഘാടന മത്സരം.















