ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ താരങ്ങളെ ആകർഷിക്കാൻ ബിസിസിഐയുടെ പുത്തൻ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് ഏർപ്പെടുത്തി. മാച്ച് ഫീക്ക് പുറമെ ഇൻസെന്റീവും ലഭിക്കുന്ന കാര്യം ബിസിസിഐയാണ് അറിയിച്ചത്.
ഇതോടെ ഒരു സീസണിൽ ആകെ മത്സരങ്ങളുടെ 75 ശതമാനമോ അതിലധികമോ കളിക്കുന്ന താരങ്ങൾക്ക് 15 ലക്ഷം രൂപ മാച്ച് ഫീക്ക് പുറമെ 45 ലക്ഷം രൂപ ഇൻസെന്റീവ് ലഭിക്കും. പ്ലേയിംഗ് ഇലവനിലില്ലാത്ത താരങ്ങൾക്ക് ഇൻസെന്റീവിന്റെ പകുതിയും ലഭിക്കും.
50- 75 ശതമാനം വരെ കളിക്കുന്നവർക്ക് 30 ലക്ഷം രൂപ ലഭിക്കും. ഇതിൽ താഴെ മത്സരങ്ങൾ കളിക്കുന്നവർക്ക് ഇൻസെന്റീവില്ല.