കൊൽക്കത്ത: മമതാ ബാനർജിയെ കടന്നാക്രമിച്ച് ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. വിശ്വസിക്കാൻ കൊള്ളില്ലെന്ന് മമത തെളിയിച്ചെന്നായിരുന്നു ചൗധരി പറഞ്ഞത്. സഖ്യ സാധ്യതകളെ തള്ളി തൃണമൂൽ 42 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരി മമതയെ വിമർശിച്ച് രംഗത്ത് വന്നത്.
ഇൻഡി മുന്നണിക്കൊപ്പം നിന്നാൽ ഇഡിയോ സിബിഐയോ വരുമോ എന്ന് മമതയ്‌ക്ക് പേടിയാണെന്നും ചൗധരി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച ഇൻഡി സഖ്യത്തിൽ തൃണമൂൽ കോൺഗ്രസുമുണ്ടായിരുന്നു എന്നാൽ സീറ്റ് ചർച്ചകളിൽ തട്ടി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.
സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ 42 ലോക്സഭാ സീറ്റുകളിലേക്കും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇൻഡി മുന്നണിയുടെ ആദ്യ ഘട്ടത്തിൽ ഉറച്ചു നിന്ന തൃണമൂൽ കോൺഗ്രസിന് 2 സീറ്റുകളാണ് വാഗ്ദാനം ചെയ്തത്. പിന്നാലെ ചർച്ച കൾ നടന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഇതോടെയാണ് പശ്ചിമ ബംഗാളിലെ സഖ്യ മോഹങ്ങൾ പൊളിഞ്ഞത്.