തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. എന്നാൽ അടുത്തിടെ ഇരുവരും അസ്വാരസ്യത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

ചില പോസ്റ്റുകൾ പങ്കുവച്ചതല്ലാതെ ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഭർത്താവ് വിഘ്നേഷ് ശിവയോടൊപ്പമുള്ള ചിത്രം പങ്കുവയ്‌ക്കുകയാണ് നയൻതാര. ഇൻസ്റ്റഗ്രാമിലാണ് നയൻതാര ചിത്രങ്ങൾ പങ്കുവച്ചത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ഇവന്‍റിലും ഇരുവരും പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്.

വിഘ്നേഷിനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് വ്യാജ വാർത്തകളിലേക്ക് വഴിവച്ചത്. തുടർന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായതോടെ ഇരുവരും അസ്വാരസ്യത്തിലാണെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയായിരുന്നു.
















