പാലക്കാട്: ആറ് മാസത്തോളം ശല്യക്കാരനായ കുട്ടിക്കുരങ്ങിന്റെ പിടികൂടി സൈലന്റ്വാലിയിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ. ആനക്കട്ടിയിൽ നിന്നാണ് ഉപദ്രവകാരിയായ കുരങ്ങിനെ പിടികൂടിയത്. ഒമ്പത് വയസ് പ്രായമുള്ള കുരങ്ങനെയാണ് പ്രദേശത്ത് നിന്നും പിടികൂടിയത്.
ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തുള്ള വീട്ടിൽ നിന്നുമാണ് കുട്ടിക്കുരങ്ങിനെ വനംവകുപ്പ് പിടികൂടിയത്. വീടിനുള്ളിൽ ഫൈബർ നെറ്റ് വിരിച്ച് കുരങ്ങിനെ വലയിലാക്കുകയായിരുന്നു. തുടർന്ന് സൈലന്റ്വാലിയിൽ തുറന്നുവിടുകയും ചെയ്തു.
ആറ് മാസത്തോളമാണ് പ്രദേശത്ത് കുരങ്ങിന്റെ ശല്യമുണ്ടായിരുന്നത്. അഗളിയിൽ നിന്നുള്ള ആർആർടി സംഘമാണ് കുരങ്ങിനെ പിടികൂടിയത്. സൈലന്റ്വാലിയിലെ ഉൾവനത്തിലെത്തിച്ചാണ് കുട്ടികുരങ്ങിനെ തുറന്നുവിട്ടത്.