ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം പ്രതീകാത്മകമായി വാച്ചിലേക്ക് ചൂണ്ടിയാണ് ആഘോഷം കൊഴുപ്പിച്ചത്.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഗ്രൗണ്ടിലെത്താൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞ് എയ്ഞ്ചലോ മാത്യൂസിനെ ഷാക്കിബ് അൽ ഹസൻ പുറത്താക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയായിരുന്നു.പൊട്ടിയ ഹെൽമെറ്റ് സ്ട്രാപ്പ് മാറുന്നതിനിടെ സ്ട്രൈക്ക് എടുക്കാൻ നിമിഷങ്ങൾ വൈകി. ഇത് കാരണമാക്കിയാണ് മാത്യൂസിനെ പുറത്താക്കിയത്.
ആദ്യ ടി20ക്കിടെ ബംഗ്ലാദേശ് താരം ഷൊറിഫുൾ ഇസ്ലാം ടൈം ഔട്ട് ചൂണ്ടിക്കാട്ടി ശ്രീലങ്കയ്‌ക്കെതിരെ വിക്കറ്റ് ആഘോഷം നടത്തിയിരുന്നു. ഇതിനാണ് ഇപ്പോൾ ലങ്കൻ താരങ്ങൾ കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.മൂന്നാം മത്സരത്തിൽ 28 റൺസ് വിജയം നേടിയാണ് ലങ്ക 2-1ന് പരമ്പര ജയിച്ചത്.കുശാൽ മെഡിസിന്റെ 86 റൺസാണ് ശ്രീലങ്കൻ വിജയത്തിന് അടിത്തറയിട്ടത്.
View this post on Instagram
“>
View this post on Instagram