‘ബംഗാള്‍ ഗവര്‍ണര്‍ എക്സലന്‍സ് പുരസ്കാരം’ ലഭിച്ചതിൽ ബംഗാൾ ഗവർണർ സി. വി ആനന്ദബോസിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചത്.
നിങ്ങളുടെ നല്ല വാക്കുകൾക്കും ബഹുമതിയ്ക്കും നന്ദി. ഇന്ന് താങ്കൾ സംസാരിക്കുന്നത് കേട്ട് ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാൻ മാറിയിരിക്കുകയാണ്. കാരണം, രാജ്യത്തോടുള്ള താങ്കളുടെ അഗാധമായ സ്നേഹം യഥാർത്ഥ നേതാവിനെ ഞങ്ങൾക്ക് കാണിച്ചു തരുന്നു. ബംഗാൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. ഉടനെ അത് നടത്തുമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കോൺഫ്ലുവൻസ് 2024-ന്റെ ഉദ്ഘാടന വേദിയിലാണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടന്നത്. ഉണ്ണി മുകുന്ദനും സംവിധായകനായ വിഷ്ണു മോഹനും ആനന്ദബോസിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററിലാണ് പുരസ്കാര ചടങ്ങുകൾ നടന്നത്.