ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ സീറ്റ് വിഭജനത്തിൽ ധാരണയായി. ചന്ദ്രബാബു നയിഡു നയിക്കുന്ന തെലുങ്ക് ദേശം പാർട്ടി(ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി(ജെഎസ്പി) എന്നിവർക്കൊപ്പം സഹകരിച്ചാണ് ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറു ലോക്സഭ മണ്ഡലത്തിലാകും ബിജെപി സ്ഥാനാർത്ഥികൾ ജനവിധി തേടുക. ടിഡിപി 17 സീറ്റിൽ മത്സരിക്കുമ്പോൾ ശേഷിക്കുന്ന രണ്ടു സീറ്റാണ് ജനസേന പാർട്ടിക്ക് നൽകിയിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പത്ത് സീറ്റിൽ മത്സരിക്കും ടിഡിപി 140 സീറ്റിലും പവൻ കല്യാണിന്റെ ജനസേന പാർട്ടി 21 സീറ്റുകളിലും ജനവിധി തേടും.. ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പമാകും ആന്ധ്രയിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കുക. മാർച്ച് ഒൻപതിനാണ് ടിഡിപി-ബിജെപി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചന്ദ്രബാബു നായിഡു അമിത് ഷായുമായി കൂടികാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. സീറ്റ് വിഭജന കാര്യത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.















