ബഹിരാകാശത്ത് നിന്ന് നോക്കിയാൽ നമ്മുടെ നാട് എങ്ങനെയായിരിക്കുമെന്ന് അറിയാൻ താത്പര്യം ഇല്ലാത്തവരായി ആരാണുള്ളതല്ലേ. പലപ്പോഴും അത്തരത്തിൽ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) പങ്കുവയ്ക്കാറുമുണ്ട്. ഇത്തവണ ന്യൂഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളുടെ രാത്രികാഴ്ചയാണ് പങ്കുവച്ചിരിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ചലിക്കുന്ന ബഹിരാകാശ നിലയം, ലോകമെമ്പാടുമുള്ള രാത്രികാല ദൃശ്യങ്ങളുടെ കൂട്ടമാണ് പങ്കുവച്ചിട്ടുള്ളത്. സാൻ്റിയാഗോ, മെക്സിക്കോ സിറ്റി, ന്യൂഡൽഹി, ഷാംഗ്ഹായ് എന്നീ നഗരങ്ങളുടെ ബഹിരാകാശ ചിത്രമാണ് ഐഎസ്എസിന്റെ എക്സ് പേജിൽ നിറയുന്നത്.
View this post on Instagram
തലങ്ങും വിലങ്ങും കുറച്ച് വരകൾ, അതിനിടയിൽ പ്രകാശം.. ഒറ്റവാക്കിൽ ചിത്രങ്ങളെ ഇപ്രകാരം വിശേഷിപ്പിക്കാവുന്നതാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.