തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ കേരളത്തിൽ കലാപത്തിന് ശ്രമം നടത്തി ഇടത് ജിഹാദി ഗ്രൂപ്പുകളും സംഘടനകളും. മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ വെൽഫയർ പാർട്ടി, എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്. കണ്ടലറിയാവുന്ന 100-ലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തത്. രണ്ട് കേസാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്തിരിക്കുന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് നിർദ്ദിഷ്ട നിയമം. 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയവരാകണം.