തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ലഭിച്ച വരുമാനത്തിൽ 38 ലക്ഷം രൂപ കാണാനില്ലെന്ന് ആരോപണം. സംഭവത്തിൽ ചുമതലക്കാരായ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസ് ലഭിച്ച വരുമാനമാണ് കാണാതയത്.
തുക അക്കൗണ്ടിൽ വന്നില്ലെന്ന് കണ്ടതോടെ ബജറ്റ് ടൂറിസത്തിന്റെ ചീഫ് ട്രാഫിക് മാനേജർ, സംസ്ഥാന കോർഡിനേറ്റർ എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റി നടപടി ഒതുക്കാനാണ് ശ്രമം. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. 2.5 കോടി രൂപ ബജറ്റ് ടൂറിസത്തിലൂടെ വരുമാനം ലഭിച്ചെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ഇതിൽ നിന്നാണ് 35 ലക്ഷം രൂപ നഷ്ടമായത്.
അതേസമയം കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. 10ന് മുൻപ് ആദ്യ ഘഡു നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചിരുന്നു.