ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്നും ലഹരിക്കടത്തിന് ശ്രമിച്ച പാകിസ്താൻ പൗരന്മാരെ പിടികൂടി. 480 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് പേരടങ്ങുന്ന പാകിസ്താനി സംഘം സമുദ്രാതിർത്തി ലംഘിച്ച് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ അതിർത്തി കടന്നെത്തിയത്.
PAKISTANI BOAT WITH NARCOTICS WORTH RS 480 CRORES APPREHENDED
IN JOINT OPERATION BY INDIAN COAST GUARD, NCB AND ATS
In an overnight joint operation during night of 11/12 Mar 24, the Indian Coast Guard (ICG), based on intelligence inputs, apprehended a Pakistani Boat with 06… pic.twitter.com/dWgO73mtTt
— Aditya Raj Kaul (@AdityaRajKaul) March 12, 2024
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഭീകരവാദ വിരുദ്ധ സേനയും തീരദേശ സേനയും സംയുക്തമായാണ് സംഘത്തെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലേക്കും പഞ്ചാബിലേക്കും കടത്താനുദ്ദേശിച്ച നിരോധിത മരുന്നുകളാണ് സംഘത്തിന്റെ പക്കൽ നിന്ന് പിടികൂടിയതെന്നും ഇന്ത്യൻ ബോട്ടുപയോഗിച്ച് കടത്താനായിരുന്നു ശ്രമമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്.
ഫെബ്രുവകി 28ന് ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോഗ്രാം ലഹരിവസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താനി പൗരന്മാർ അറസ്റ്റിലായിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിപ്പുള്ള ലഹരി വസ്തുക്കളാണ് സംഘത്തിന്റെ പക്കലുണ്ടായിരുന്നത്.