തിരുവനന്തപുരം: മദ്യപിച്ചുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശിയായ മഹേഷ്, ലാലു എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരികൃഷ്ണന്‍(27), സാജന്‍(27, അശോക്(28), അനൂപ്(24), അര്‍ഷാദ്(26) എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വാക്കുത്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ ഭവിനും സുഹൃത്തായ നെയ്യാറ്റിൻകര സ്വദേശി വിഷ്ണുവുമായാണ് സാമ്പത്തിക ഇടപാട് നടന്നത്. ഭവിൻ വിഷ്ണുവിന് ഒമ്പത് ലക്ഷം രൂപ നൽകിയിരുന്നു. ബിസിനസിൽ നിക്ഷേപിക്കാനാണ് പണം നൽകിയത്. എന്നാൽ ലാഭം കിട്ടാത്തതിനെ തുടർന്ന് വിഷ്ണു പണം തിരികെ ചോദിച്ചതാണ് വാക്കുത്തർക്കത്തിലേക്ക് വഴിവച്ചത്.
പണം കിട്ടാത്തതിന്റെ കാര്യം അന്വേഷിച്ച് വിഷ്ണു സുഹൃത്തുക്കളോടൊപ്പം ഭവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഇവർ ബാറിലെത്തി മദ്യപിക്കുകയും പണം ചോദിച്ച് വാക്കുത്തർക്കമുണ്ടാകുകയും ചെയ്തു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.