കണ്ണൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേർ പിടിയിൽ. 23കാരനായ പ്രവീൺ, 21കാരനായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. ഇവരെ വിദ്യാർത്ഥികൾ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 6 ഗ്രാമിലധികം എംഡിഎംഎയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി എഞ്ചിനീയർ കോളേജിലെ മെൻസ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്ക്കെത്തിയ ഇവരെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിൽ വിദ്യാർത്ഥികൾ തന്നെ വിവരം അറിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.