രഹസ്യപാത ചെന്നെത്തുന്നത് റഷ്യയിലെന്ന് വിശ്വാസം! കശ്മീരിലെ നിഗൂഢതകൾ നിറഞ്ഞ കാലാറൂസ് ഗുഹകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രഹസ്യപാത ചെന്നെത്തുന്നത് റഷ്യയിലെന്ന് വിശ്വാസം! കശ്മീരിലെ നിഗൂഢതകൾ നിറഞ്ഞ കാലാറൂസ് ഗുഹകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 07:55 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞുമ്മൽ ബോയ്‌സിലൂടെ ഗുണാ കേവ്‌സ് ട്രെൻഡിംഗായതോടെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് നിഗൂഢതകൾ നിറഞ്ഞ ഇത്തരം ഗുഹകളാണ്. ആദിമ മനുഷ്യന്റെ കാലം മുതൽ തന്നെ ഗുഹകൾക്ക് മനുഷ്യനുമായി ബന്ധമുണ്ട്. അത്തരത്തിൽ പ്രാചീന കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ഗുഹയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

കശ്മീരിലെ കുപ്‌വാരയിൽ സ്ഥിതി ചെയ്യുന്ന കാലാറൂസ് എന്ന ഗുഹയാണിത്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഈ ഗുഹയെ കുറിച്ചും പല നിഗൂഢതകൾ ഇന്നും പരക്കുന്നു. റഷ്യൻ കോട്ട എന്നർത്ഥമുള്ള ക്വിലാ-റൂസ് എന്ന പദത്തിൽ നിന്നാണ് കാലാറൂസ് ഗുഹകൾക്ക് പേരു വന്നതെന്നാണ് വിശ്വസിച്ചു പോരുന്നത്. പേര് പോലെ തന്നെ ഇവയ്‌ക്ക് റഷ്യയുമായി ഒരു ബന്ധമുണ്ടെന്നാണ് പ്രദേശവാസികൾ ഇപ്പോഴും വിശ്വസിക്കുന്നത്. മൂന്ന് ഗുഹകളടങ്ങിയ കാലാറൂസ് ഗുഹയിൽ റഷ്യയിലേക്കെത്തുന്ന തുരങ്ക പാതയുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം കശ്മീരിലും മറ്റേ ഭാഗം റഷ്യയിലുമാണുള്ളതെന്നും ഇവർ പറയുന്നു.

ട്രംഖാൻ എന്നറിയപ്പെടുന്ന വലിയ ഭാഗമാണ് കാലാറൂസ് ഗുഹയിലെ പ്രധാന ഭാഗം. ഗുഹയ്‌ക്കുള്ള പ്രാചീന മനുഷ്യരുടെ ലിപികൾ പോലുള്ള അജ്ഞാത ഭാഷയിൽ എഴുതിയിരിക്കുന്ന ഒരു ബോർഡുമുണ്ട്. മഞ്ഞുകാലത്ത് കശ്മീർ മഞ്ഞുപാളികൾ കൊണ്ട് മൂടുമ്പോൾ ഈ തുരങ്കത്തിലൂടെയാണ് ആളുകൾ റഷ്യയിലേക്കും അവിടെ നിന്നും കശ്മീരിലേക്കും എത്തിയിരുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത്. ഇത്തരത്തിലുള്ള നിഗൂഢതകൾ നിറഞ്ഞ ഗുഹയെ കുറിച്ച് ഗവേഷകൾ പഠനം നടത്തിയെങ്കിലും ഇവർക്ക് റഷ്യയിലേക്ക് പോകുന്ന രഹസ്യപാത കണ്ടെത്താൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാലും കെട്ടുക്കഥകളും നിഗൂഢതകളും നിറഞ്ഞ് ഇപ്പോഴും കാലാറൂസ് ഗുഹ കുപ്‌വാരയിൽ തലയുയർത്തി നിൽക്കുന്നു.

Tags: jammu kashmeerSUBKalarus Cave
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies