ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊതുറാലിയിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുത്ത് ഡൽഹി പോലീസ്. തമിഴ്നാട് മന്ത്രി ടിഎം അൻബരശനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153,268, 503, 505, 506 എന്നിങ്ങനെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
താൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമെന്നായിരുന്നു അൻബരശന്റെ ഭീഷണി. ഡിഎംകെ ഇല്ലാതാക്കുമെന്ന് പറഞ്ഞവരെയെല്ലാം ഇല്ലാതായിട്ടുള്ള ചരിത്രമാണുള്ളത്. എവിടെ വേണമെങ്കിലും പോയ്കോളൂ, മന്ത്രി ആയതുകൊണ്ട് മാത്രമാണ് ഞാൻ ശാന്തനായിരിക്കുന്നത്. അല്ലെങ്കിൽ വെട്ടി നുറുക്കുമായിരുന്നുവെന്നായിരുന്നു ടി.എം അൻബരശന്റെ ഭീഷണി.
സംഭവം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. മോദിയെ കൈ വയ്‌ക്കാനൊരുങ്ങും മുൻപ് കഴിയുമെങ്കിൽ എന്റെ മേൽ എങ്കിലും കൈ വച്ച് നോക്കൂവെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചത്.