മല്ലൂസ് ഓൺ പ്ലേഓഫ്..! വനിതാ പ്രിമിയർ ലീഗ് എലിമിനേറ്റർ ഇന്ന്; ഫൈനൽ ബെർത്തുറപ്പിക്കുന്നതാര് മുംബൈയോ ബെം​ഗളൂരോ..?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മല്ലൂസ് ഓൺ പ്ലേഓഫ്..! വനിതാ പ്രിമിയർ ലീഗ് എലിമിനേറ്റർ ഇന്ന്; ഫൈനൽ ബെർത്തുറപ്പിക്കുന്നതാര് മുംബൈയോ ബെം​ഗളൂരോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 11:40 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ആര് തോറ്റാലും ജയിച്ചാലും വനിത പ്രിമിയർ ലീ​ഗിന്റെ കലാശ പോരിന് രണ്ടു മലയാളികളുണ്ടാകും. ഇന്ന് എലിമിനേറ്ററിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമാണ് നേർക്കുനേർ വരുന്നത്. ഇരു ടീമിലും ഓരോ മലയാളി വീതം ഉണ്ടെന്നുള്ളത് മറ്റൊരു കൗതുകം. മാനന്തവാടി സ്വദേശി സജന സജീവൻ മുംബൈയ്‌ക്കായും അനന്തപുരിക്കാരി ആശ ശോഭന ആർ.സി.ബിക്കായും കളത്തിലിറങ്ങുന്നുണ്ട്. ഫൈനലിന് നേരത്തെ ടിക്കറ്റെ‌‌‌ടുത്ത ഡൽഹിയിലുമുണ്ട് ഒരു മലയാളി. വയനാട്ടുകാരി മിന്നുമണിയാണ് ഡൽഹിയുടെ ഭാ​ഗ്യമണി. ചുരുക്കിപ്പറഞ്ഞാൽ ആര് പ്രിമിയർ ലീ​ഗ് കിരീടം ഉയർത്തിയാലും അവി‌ടൊരു മലയാളി ഭാഗ്യമുണ്ടാകും.

മുംബൈയെ ഏഴ് വിക്കറ്റിനു തകർത്തായിരുന്നു ആർസിബിയുടെ നോക്കൗട്ട് പ്രവേശനം. എലിസ് പെറിയും സ്മൃതി മന്ഥാനയും മികച്ച ഫോമിൽ. റിച്ച ഘോഷ്, ആശ ശോഭന എന്നിവരു‌ടെ പ്രകടനം കരുത്താണെങ്കിലും ഐപിഎല്ലിൽ ആർ.സി.ബി പുലർത്തുന്ന അതേ സ്ഥിരതയാണ് വനിത പ്രമീയിർ ലീ​ഗിലും തു‌ടരുന്നത്. ഒരു മത്സരം മികച്ച മാർജിനിൽ ജയിച്ചാൽ തൊട്ടടുത്ത മത്സരത്തിൽ അമ്പേ പരാജയപ്പെടും. നോക്കൗട്ടിലെ സ്ഥിതി കണ്ടുതന്നെ അറിയണം.

കഴിഞ്ഞ സീസണിലെ നിഴൽ മാത്രമാണ് മുംബൈ ഇപ്പോൾ. സ്ഥിരത കൈവിട്ട ടീം പോയിന്റ് പ‌‌ട്ടികയിൽ രണ്ടാമതായിരുന്നെങ്കിലും ഒറ്റപ്പെട്ട പ്രകടനങ്ങളിലൂടെയാണ് പല വിജയങ്ങളും നേടിയത്. ഹെയ്‌ലി മാത്യൂസ് നിറം മങ്ങിയത് മുംബൈയ്‌ക്ക് വലിയ തിരിച്ചടിയാണ്. മുംബൈക്ക് അപ്രതീക്ഷിതമായി കിട്ടിയ കരുത്താണ് മലയാളിയായ സജന സജീവൻ. അഞ്ചു മത്സരങ്ങളിൽ ബാറ്റിം​ഗിനിറങ്ങിയ താരം 86 റൺസ് നേടി. ബാറ്റിം​ഗ് ഓർഡറിലും പ്രൊമോഷൻ ലഭിച്ച താരം കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി കളത്തിലെത്തി. അമേലിയ കെർ, ഹർമൻപ്രീത് കൗർ, നാറ്റ് സിവർ ബ്രണ്ട്, സായ്ക ഇഷാക് തുടങ്ങിയർ പോയ സീസണിന്റെ നിഴൽ മാത്രമായി ഒതുങ്ങി. കാര്യമായ അഴിച്ചുപ്പണി ഇരു ടീമുകളിലും ഉണ്ടായേക്കും.

 

Tags: ChallengersMumbaibangaloreIndiansWPL EliminatorRoyal
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies