സ്ത്രീകളുടെ പ്രിയപ്പെട്ട വാഹനമാണ് സ്കൂട്ടർ. മുമ്പത്തേക്കാളും ഇന്ന് സ്ത്രീകൾ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഡ്രൈവിംഗിൽ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. അതിനാൽ തന്നെ അവർ അപകടം ഉണ്ടാക്കുന്നതും കുറവാണ്. എന്നാൽ കഴിഞ്ഞദിവസം വീടിന്റെ മേൽക്കൂരയിൽ സ്കൂട്ടർ ഓടിച്ച് കയറ്റിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇന്തോനേഷ്യയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
റോഡും വിടിന്റെ മേൽക്കൂരയും ഒരേ നിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടർ. നിയന്ത്രണം നഷ്ടപ്പെട്ട് നേരെ ചെന്ന് ഓടിട്ട മേൽക്കൂരിലേക്ക് പതിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോയിൽ, സ്‌കൂട്ടർ ഓടിച്ച പെൺകുട്ടി എഴുന്നേറ്റ് ചിരിക്കുന്നതായി കാണാം. സ്കൂട്ടർ വീടിന്റെ മുകളിൽ വീണതൊടെ ഒരാൾ ഓടിയെത്തി പെൺകുട്ടി എഴുന്നേൽക്കാൻ സഹായിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
നടു റോഡിൽ കൊണ്ട് വീട് വെച്ച ഉടമസ്ഥനെതിരെ കേസ് എടുക്കണമെന്ന് ഒരു എക്സ് ഉപയോക്താവ് ആവശ്യപ്പെട്ടു. അപകടം എങ്ങനെ വേണമെങ്കിലും സംഭവിക്കാമെന്നതിന്റെ വലിയ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ മാത്രം 13.8 ദശലക്ഷം കാഴ്ചക്കാരെയും 4.23 ലക്ഷം ലൈക്കുകളും നേടി.
വീഡിയോ കാണാം
सोचिए यह एक्सीडेंट कैसे हुआ होगा
वो स्त्री है
वो कुछ भी कर सकती है 😁😁 pic.twitter.com/w4AgIMuIsF
— 🇮🇳Jitendra pratap singh🇮🇳 (@jpsin1) March 13, 2024