വേനലല്ലേ, വാടേണ്ട..; നാരങ്ങ, മഞ്ഞൾ, കുരുമുളക് ചേർത്ത് വെള്ളം കുടിച്ചോളൂ, ഗുണങ്ങളനവധി

Published by
Janam Web Desk

വേനൽ ചൂട് അതി കഠിനമാകുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ഈ സന്ദർഭത്തിൽ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. വേനൽകാലത്ത് ഉഷ്ണകാല രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുമുള്ളതിനാൽ ആരോഗ്യ സംരക്ഷണം വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഇതിൽ പ്രധാനമാണ് നാരങ്ങയും മഞ്ഞളും കുരുമുളകും. ഇവ മൂന്നും ചേർത്തുള്ള വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം..

വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയവയാണ് നാരങ്ങയും മഞ്ഞളും കുരുമുളകും. ഇവ ചേർത്തുള്ള വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉഷ്ണകാല രോഗങ്ങളെ ചെറുത്തു നിർത്തുന്നതിനും സഹായിക്കുന്നു. നിർജ്ജലീകരണം തടയുന്നതിന് ഉത്തമമാണ് ഇവ മൂന്നുമിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. ഇതിനുപുറമെ തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗങ്ങൾ അകറ്റി നിർത്തുന്നതിനും നാരങ്ങാ, മഞ്ഞൾ, കുരുമളക് ചേർത്ത വെള്ളം കുടിക്കാം. ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ദഹനപ്രശനങ്ങൾ മാറ്റുന്നതിനും ഈ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

Share
Leave a Comment