ഇന്ത്യൻ പ്രിമിയർ ലീഗിന്റെ രണ്ടാം ഘട്ടം വിദേശത്ത് നടത്താൻ തീരുമാനം. പൊതു തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് രണ്ടാം ഘട്ടം ദുബായിൽ നടത്താൻ അധികൃതർ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിക്കും. ഇതിന് ശേഷമാകും ബിസിസിഐ അന്തിമ തീരുമാനം സ്വീകരിക്കുക.
ഐപിൽ ടീമുകൾ താരങ്ങളോട് പാസ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഐപിഎൽ വിദേശത്ത് നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരാൻ കാരണം. 2014 ൽ ഐപിഎല്ലിന്റെ ആദ്യ ഘട്ടം യു.എ.ഇയിൽ നടത്തിയിരുന്നു.
മാർച്ച് 22ന് ബിസിസിഐ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്. 21 മത്സരങ്ങളുടെ ക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഏഴിന് ലക്നൗവും ഗുജറാത്തുമായുള്ള മത്സരമാണ് ആദ്യഘട്ടത്തിലെ അവസാന മത്സരം.