ആദ്യം പണം നൽകാമെന്ന് പറഞ്ഞു, പിന്നെ കൈമലർത്തി; ദേശീയപാതാ നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്: സുരേഷ് ഗോപി

Published by
Janam Web Desk

തൃശൂർ: മലയോര മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സുരേഷ് ഗോപി. വനത്തിനുള്ളിൽ കാട്ടാനകൾക്ക് ആവശ്യമായത്് പോലും ഊറ്റിയെടുത്തു. സർക്കാർ ആലോചിച്ച് കാട്ടാനകളെ നാട്ടാനകൾ ആക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതാ വികസനത്തിന്റെ കണക്ക് ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. റോഡ് ഉണ്ടാക്കിയതിനും പാലം ഉണ്ടാക്കിയതിനും ചെലവും പലിശയും എത്രയാണെന്ന് ചേർത്ത് എല്ലാ ടോൾ ഗേറ്റിലും ഒരു ബോർഡ് വച്ച് ജനങ്ങളെ അറിയിക്കാൻ ഭരിക്കുന്നവർ തയ്യാറാകണം. കേരളത്തിൽ ഒരു കിലോ മീറ്റർ റോഡ് പണിയാൻ 100 കോടിയാണ് ചെലവെന്ന് താൻ എസ്ജി കോഫി ടൈംമിൽ പറഞ്ഞപ്പോൾ എല്ലാവരും കള്ളമെന്നും 30 കോടിയെ ഉള്ളൂവെന്നും പറഞ്ഞു. പാർലമെന്റിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത് 100 കോടിയെന്നാണ്. കേരള സർക്കാർ 20-25 ശതമാനം നൽകുമെന്ന് പറഞ്ഞു. പക്ഷേ അത് നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കത്തെഴുതിയ കാര്യവും പാർലമെന്റിലെ രേഖകളിൽ ഉള്ളതായി അദ്ദേഹം പറഞ്ഞു.

തൃശൂരിലെ തിരഞ്ഞടുപ്പ് പ്രചരണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തവണ തൃശൂർ ജനങ്ങൾ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment