ഐപിഎല്ലിന്റെ 17-ാം സീസണായുള്ള ഒരുക്കത്തിലാണ് ടീമുകൾ. അവരവരുടെ ഹോം ഗ്രൗണ്ടിൽ കഠിന പരിശീലനത്തിലേർപ്പെട്ട താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഫ്രാഞ്ചൈസികൾ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ പുറത്തിറക്കിയ ചെന്നൈ നായകൻ ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ചെപ്പോക്ക് സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെ പടുകൂറ്റൻ സിക്സറുകൾ പറത്തുന്ന ധോണിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ഹെലികോപ്റ്റർ ഷോട്ടടക്കം പുറത്തെടുക്കുന്ന വീഡിയോയാണ് ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ചത്.
22ന് ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. 42-കാരനായ ധോണി അത്യുഗ്രൻ ഫോമിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പരിശീന മത്സരങ്ങളിൽ താരം സെഞ്ച്വറി നേടിയെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കുന്നു.
MS Dhoni in great touch ahead of IPL 2024. ⭐🔥pic.twitter.com/ECZOsmgklv
— Johns. (@CricCrazyJohns) March 16, 2024
“>















