ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാന എംഎൽസിയുമായ കെ. കവിതാ ഇഡി കസ്റ്റഡിയിൽ. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് കവിതയെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെഡൽഹിയിലെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി കവിതയെ മാർച്ച് 23 വരെ കസ്റ്റഡിയിൽ വേണമെന്ന് ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണ് കവിത.
കവിതയെ വിളിച്ചുവരുത്താൻ സാധിക്കില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി അയച്ച രണ്ട സമൻസുകൾ കവിത ഒഴിവാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക ഇളവ് നേടിയിട്ടുണ്ടായിരുന്നു ഇപ്പോൾ അതില്ലെന്നും ഇഡി പറഞ്ഞു. 2021-22 ലെ ഡൽഹി മദ്യനയ അഴിമതിയി കേസിലെ ദക്ഷിണേന്ത്യൻ ലോബിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്നെന്നാണ് ഇഡി പറയുന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുമായി കവിത ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഏജൻസി പറഞ്ഞു. ഇതേ കേസിൽ ഡൽഹി ആംആദ്മി സർക്കാരിനെതിരെയും കുരുക്ക് മുറുകകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഇഡി സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന് മറപടി നൽകാൻ കെജ്രിവാളും തയ്യാറായിട്ടില്ല. ഡൽഹി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദയയും രാജ്യസഭാ എംപി സഞ്ജയ് സിംഗും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.