കറുത്ത മണ്ണിന് മുകളിൽ വെളുത്ത മുത്തുക്കൾ വാരിയിട്ടത് പോലെ...; അറിയാം ബട്ടൺ കൂണിനെ കുറിച്ച്; ​ഗുണങ്ങൾ ഏറെ...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കറുത്ത മണ്ണിന് മുകളിൽ വെളുത്ത മുത്തുക്കൾ വാരിയിട്ടത് പോലെ…; അറിയാം ബട്ടൺ കൂണിനെ കുറിച്ച്; ​ഗുണങ്ങൾ ഏറെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് കൂൺ അഥവാ കുമിൾ. സീസൺ ആരംഭിക്കുമ്പോൾ തന്നെ നാട്ടിൻപ്പുറങ്ങളിൽ കൂണിനായുള്ള ആളുകളുടെ തിരച്ചിലും ആരംഭിക്കും. ചിലർ കൂൺ കൃഷിയും നടത്താറുണ്ട്. പല തരത്തിലുള്ള കൂണുകൾ നമുക്ക് ചുറ്റുമുണ്ട്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും മുന്നിലാണ് കൂണുകൾ. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2,000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ. വടക്കേ ഇന്ത്യയിൽ വലിയ തോതിൽ ബട്ടൺ കൂൺ കൃഷി ചെയ്യാറുണ്ട്. കറുത്ത പശിമയുള്ള മണ്ണിലാണ് ബട്ടൺ കൂൺ കൃഷി ചെയ്യുന്നത്.

ധാരാളം പോഷകഘടകങ്ങൾ അടങ്ങിയതാണ് ബട്ടൺ കൂൺ. രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുന്നത് ഉൾപ്പെടെ പല ആരോ​ഗ്യ ​ഗുണങ്ങൾ കൂണിനുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ ബി, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ ബട്ടൺ കൂണിൽ അടങ്ങിയിട്ടുണ്ട്.

ബട്ടൺ കൂൺ കഴിക്കുന്നതിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പ്രതിരോധ ശേഷി വർദ്ധിക്കുന്നു

ബട്ടൺ കൂണിൽ ധാരാളം സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകളും മറ്റ് രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.

ഹൃദയാരോഗ്യം

ബട്ടൻ കൂണിൽ ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്‌ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്.

ക്യാൻസർ പ്രതിരോധം

ബട്ടൺ കൂൺ കഴിക്കുന്നത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

മെച്ചപ്പെട്ട ദഹനം

ദഹനം സു​ഗമമായി നടക്കുന്നതിന് ബട്ടൺ കൂൺ വളരെ ഫലപ്രദമാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും ഇത് സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം

വിറ്റാമിൻ ഡിയുടെ കലവറയാണ് ബട്ടൺ കൂൺ. ഇത് കാത്സ്യം ആ​ഗീരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോ​ഗ്യം നിലനിർത്തുന്നതിനും ബട്ടൺ കൂൺ അത്യുത്തമമാണ്.

Tags: HealthSUBmushroombutton
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies